
വികസിത ഇരിങ്ങാലക്കുട വിജ്ഞാന ഇരിങ്ങാലക്കുട - വിഷൻ 2031
ആഗോള വിജ്ഞാന-സാംസ്‌കാരിക-വ്യവസായ കേന്ദ്രമാക്കാൻ സമഗ്ര വികസന രൂപരേഖ
മുഖ്യലക്ഷ്യങ്ങൾ:
മുഖ്യലക്ഷ്യങ്ങൾ: പരമ്പരാഗത ചെറുപട്ടണത്തിൽ നിന്ന് കേരളത്തിലെ ഏറ്റവും മികച്ച സമഗ്ര വിജ്ഞാന-പൈതൃക നഗരമായി (Integrated Knowledge and Heritage Township) മാറ്റും ഗണിതശാസ്ത്ര ഗവേഷണം, പുനരധിവാസ ചികിത്സ, ശാസ്ത്രം, വിവരസാങ്കേതികവിദ്യ, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, കലാസാംസ്കാരിക മേഖല എന്നിവയുടെ ആഗോള കേന്ദ്രമാക്കി ഉയർത്തും മണ്ഡലത്തിൽ സുസ്ഥിരമായ ഗതാഗത സൗകര്യങ്ങളും ചെറുകിട വ്യവസായ ശൃംഖലയും വികസിപ്പിക്കും
1. വിജ്ഞാന ഇരിങ്ങാലക്കൂട Irinjalakuda Knowledge Society - IKS
- ബജറ്റില്‍ 12 കോടി ആരംഭിക്കുന്ന നിർദിഷ്ട എഡ്യൂക്കേഷണൽ ഹബ്ബിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ മാതൃകയിൽ അന്താരാഷ്ട്ര ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് (International Design Institute) കൂടി ആരംഭിക്കും
- എഡ്യൂക്കേഷണൽ ഹബ്ബിൽ ആരംഭിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്-വർക്ക് (സെൻ്റർ ഓഫ് എക്സലൻസ്) ഉപകേന്ദ്രം അന്താരാഷ്ട്ര ഭാഷാ കേന്ദ്രം (International Languages Center) ആക്കി ഉയർത്തും
- എഡ്യൂക്കേഷണൽ ഹബ്ബിൽ ആരംഭിക്കുന്ന സിവിൽ സർവീസ് അക്കാദമിയെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള ഏറ്റവും മികച്ച പരിശീലനകേന്ദ്രമാക്കും
- യുവാക്കളുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടെ നിർദിഷ്ട എഡ്യൂക്കേഷണൽ ഹബ്ബിൽ അന്താരാഷ്ട്ര സ്കിൽ ഡെവലപ്‌മെൻ്റ് സെൻ്റർ കൂടി സ്ഥാപിക്കും
- അച്ചടിപഠന രംഗത്തെ സർക്കാർ സ്ഥാപനമായ സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സി-ആപ്റ്റ് (C-APT) പ്രാദേശിക കേന്ദ്രം നിർദിഷ്ട എഡ്യൂക്കേഷണൽ ഹബ്ബിൽ സ്ഥാപിക്കും
- ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞൻ സംഗമഗ്രാമ മാധവന്റെ പേരിൽ സ്ഥാപിച്ച സംഗമഗ്രാമ മാധവൻ ഇൻസ്റ്റിറ്റ്യൂട്ട് ഗണിതശാസ്ത്ര പഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും
- അന്താരാഷ്ട്ര തൊഴിൽ മേഖലയെ ഇരിങ്ങാലക്കുടയിലെ അഭ്യസ്തവിദ്യരായ യുവാക്കളുമായി ബന്ധിപ്പിക്കുന്ന ഗ്ലോബൽ വിർച്വൽ എംപ്ലോയ്‌മെന്റ് ഹബ്ബ് (Global Virtual Employment Hub). ഇതിന്റെ ഭാഗമായി മൈക്രോ-വർക്ക് സപ്പോർട്ട് സെൽ
- ആളൂരിൽ സർക്കാർ കോളേജ്
- വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാഹചര്യമില്ലാത്തവരടക്കം, ഐടി പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും നഗരങ്ങളിലേക്കും വിദേശത്തേക്കും കുടിയേറാതെ സ്വന്തം നാട്ടിലിരുന്ന് ജോലി ചെയ്യാനുള്ള പരിസ്ഥിതി സൌഹൃദ സൗകര്യത്തോടെ വർക്ക് നിയർ ഹോം (Work Near Home - WNH) & കോ-വർക്കിംഗ് സ്പേസുകൾ / ഗ്രീൻ ഓഫീസുകൾ. 24/7 അതിവേഗ ഡിജിറ്റൽ കണക്റ്റിവിറ്റിയോടെ മണ്ഡലത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനും പ്രായോഗിക പരിശീലനം നേടാനുമുള്ള ഇൻഡസ്ട്രി ഓൺ കാമ്പസ് (Campus Industrial Parks) വ്യവസായ യൂണിറ്റുകൾ
2. ആരോഗ്യവും പുനരധിവാസവും (Global Health & Rehab)
- ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളിലേക്ക് വികസിപ്പിക്കും
- ഇവിടെ കാൻസർ & കാര്‍ഡിയോ സ്പെഷ്യാലിറ്റി ക്ലീനിക്കുകള്‍, കാത്ത് ലാബ്, എം ആർ ഐ സ്കാൻ, സിടി സ്കാൻ യൂണിറ്റ്
- ജനറൽ ആശുപത്രിയെ പാലിയേറ്റീവ് കെയര്‍ മേഖലയിലെ മാതൃകാ സ്ഥാപനമാക്കും
- കാട്ടൂർ സി എച്ച് സിക്ക് പുതിയ കെട്ടിടം
- ആനന്ദപുരം സിഎച്ച്സിയിൽ പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സ്
- മുതിർന്ന പൗരന്മാർക്കായി മണ്ഡലത്തിൽ വയോജന പാർക്കുകൾ, ഓപ്പൺ ജിമ്മുകൾ, കൂടുതൽ പകൽവീടുകൾ, സായാഹ്ന ക്ലബുകൾ, സംരക്ഷണ ഭവനങ്ങൾ
- ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുടയ്ക്കായി സ്നേഹക്കൂട് പദ്ധതിയിൽ കൂടുതൽ വീടുകൾ
- മുതിര്‍ന്ന പൌരന്മാരുടെ കഴിവുകള്‍ വിനിയോഗിച്ച് New Innings വ്യാപാര-വ്യവസായ സംരംഭങ്ങള്‍
- ന്യൂറോ റീഹാബിലിറ്റേഷൻ മേഖലയിലെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കേന്ദ്രമായി നിപ്മർ (NIPMR) മാറ്റും
- നിപ്മറിൽ ആധുനിക റോബോട്ടിക് ചികിത്സയും ആയുർവേദവും സമന്വയിപ്പിച്ച് രാജ്യത്തെ ആദ്യ ഇൻ്റഗ്രേറ്റഡ് റീഹാബ്’ സംവിധാനം
- മറവിരോഗ പ്രതിരോധത്തിന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പദ്ധതികള്‍ സ്ത്രീൾക്കായി ‘ഷീ’ വർക്ക് സ്പെയിസ്, കുടുംബശ്രീ പാർക്ക്
3. പശ്ചാത്തല വികസനം
- പൊതുകളിസ്ഥലങ്ങളില്ലാത്ത എല്ലാ ഗ്രാമപഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ നിർമ്മിക്കും
- മുൻസിപ്പൽ മൈതാനം, കണ്ടാരന്തറ മൈതാനം തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളും വിപുലീകരിച്ച് നവീകരിക്കും
- മിനിസിവിൽ സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമാക്കും
- ആളൂരിൽ കമ്മ്യൂണിറ്റി ഹാൾ
- പിഡബ്ല്യൂഡി റസ്റ്റ്ഹൗസിൽ പുതിയ വിശ്രമകേന്ദ്രം
- ഫയർ ആൻഡ് റെസ്ക്യു ഓഫീസിൽ ക്വാർട്ടേഴ്സ്
- നന്തി- കമ്മ്യൂണിറ്റി ഹാൾ
- ആളൂർ പോലീസ് സ്റ്റേഷൻ നിർമ്മാണം
- കണ്ടാരം തറയിൽ മിനി ഇൻഡോർ സ്റ്റേഡിയം
- ഇരിങ്ങാലക്കുട മാർക്കറ്റ് നവീകരിക്കും, ആധുനികവൽക്കരിക്കും
- പടിയൂരിൽ ഫോറസ്റ്റ് സബ്സ്റ്റേഷൻ
4. റോഡുകള്‍ പാലങ്ങള്‍
- തീരദേശ ഹൈവേയെ ഇരിങ്ങാലക്കുടയുമായി ബന്ധിപ്പിക്കുന്ന ചന്തക്കുന്ന് - മൂന്നുപീടിക റോഡ് നാലുവരിപ്പാത ആക്കാൻ നടപടികള്‍
- ചന്തക്കുന്ന് മുതല്‍ പോട്ട വരെ നാലു വരിപ്പാതയാക്കി ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലേയ്ക്ക് പ്രവേശനം സുഗമമാക്കും
- കൂടൽമാണിക്യം പടിഞ്ഞാറെ നട പൂച്ചക്കുളം റോഡ് വീതി കൂട്ടി ബിഎംബിസി ടാറിങ്
- പുല്ലൂർ- ഊരകം - കല്ലംകുന്ന് റോഡ് ബിഎംബിസി നവീകരണം
- താണിശ്ശേരി- കരാഞ്ചിറ ശാന്തി പാലം പുനർനിർമ്മാണം
- ഇരിങ്ങാലക്കുട തുറവൻകാട് മുരിയാട് റോഡ് നവീകരണം
- ചങ്ങാറ്റുമുറി റോഡ് ബിഎംബിസി ടാറിങ്ങ്
- കൊമ്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസനം
- കാറളം ആലുക്ക കടവ് പാലം നിർമ്മാണം
- ഷൺമുഖം കനാലിൽ സ്ഥിരം പുലിമുട്ട്
- കിഴുത്താണി ജംഗ്ഷൻ സൗന്ദര്യവത്കരണം
- പെരുവല്ലിപ്പാടം- പെരുന്തോട് വീതി കൂട്ടി സംരക്ഷണം
- എടക്കുളം-ഷണ്മുഖം കനാൽ മരപ്പാലം പുനർനിർമ്മാണം
5. സാംസ്കാരികം
- 5 കോടി ബജറ്റില്‍ വകയിരുത്തിയ ഇന്നസെന്റ് - പി. ജയചന്ദ്രൻ സ്മാരക സമുച്ചയം 4 കോടി വകയിരുത്തിയ ഇരിങ്ങാലക്കുട സാംസ്കാരിക സമുച്ചയം (നവകേരള സദസ്സ് പദ്ധതി) എന്നിവ ഇരിങ്ങാലക്കുടയുടെ കലാവൈഭവത്തെ പ്രതിഫലിപ്പിക്കും.
- കൂടൽമാണിക്യം ക്ഷേത്രം, അമ്മന്നൂർ ഗുരുകുലം, ഉണ്ണായിവാര്യർ കലാനിലയം എന്നിവ കേന്ദ്രീകരിച്ച് ആഗോള കലാവസന്തം ഒരുക്കുന്ന ഇരിങ്ങാലക്കുട ബിനാലെ ആരംഭിക്കും
- ഇന്റർനാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് & റിസർച്ച് ആരംഭിക്കും. സെൻ്ററിൻ്റെ നേതൃത്വത്തിൽ കേരളത്തിൻ്റെ പ്രഥമ അന്താരാഷ്ട്ര താളവാദ്യ ഫെസ്റ്റിവൽ - മിഴാവൊലി (ഇൻ്റർനാഷണൽ പെർക്യുഷൻ ഫെസ്റ്റിവൽ) ആരംഭിക്കും
6. വിനോദസഞ്ചാരം
- കോന്തിപുലം,നന്തി കരുവന്നൂർ കോൾ അഗ്രോ എക്കോ റെസ്പോൺസിബിൾ ടൂറിസം
- താണിശ്ശേരി കെ എൽ ഡി സി കനാലിൽ ബോട്ടിംഗ് ആൻഡ് ഓപ്പൺ ജിം
- നാലമ്പല ദർശനം, പിണ്ടിപ്പെരുന്നാൾ, ഉത്സവങ്ങൾ എന്നിവയെ കോർത്തിണക്കി തീർത്ഥാടന ടൂറിസം പാക്കേജുകൾ വികസിപ്പിക്കും
7. നീതിന്യായ നഗരം (Judicial Hub)
- ഹൈക്കോടതി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ കോടതി സമുച്ചയം സജ്ജമാകുന്നതോടെ ഇരിങ്ങാലക്കുടയെ നീതിന്യായ നഗരം ആക്കും.
- ഇതിനോടനുബന്ധിച്ച് NUALS നിലവാരത്തിലുള്ള നിയമ പഠനം, ക്രിമിനോളജി, ഫോറന്‍സിക് സയന്‍സ്, സൈബര്‍ സെക്യൂരിറ്റി മുതലായവയില്‍ കോഴ്സുകള്‍, പ്രൊഫഷണൽ സർവീസ് സെൻ്ററുകൾ
8. പച്ചക്കുട സമ്പദ്‌വ്യവസ്ഥ
- കാർഷിക വികസന പദ്ധതിയായ ‘പച്ചക്കുട’യുടെ വിപുലീകരണം ആയി അരി, എള്ള്, എന്നിവയ്ക്കൊപ്പം ജാതി, കുരുമുളക് മുതലായ നാണ്യവിളകളിലേക്കും ഇരിങ്ങാലക്കുട ബ്രാന്‍ഡ് വ്യാപിപ്പിക്കും
- വീട്ടമ്മമാർക്കായി പച്ചക്കറി കൃഷി, മൈക്രോ പ്രോസസിംഗ് യൂണിറ്റുകൾ, അക്വാഫാര്‍മിംഗ് സംരംഭങ്ങൾ
- ഇരിഞ്ഞാലക്കുടയുടെ കാർഷിക പാരമ്പര്യത്തെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച്, ഡിജിറ്റൽ അഗ്രോ ടെക്ക് ഹബ്ബുകൾ. കൃഷിയിൽ താല്പര്യമുള്ള യുവാക്കൾക്ക് വിദേശത്തെ അഗ്രോ-ടെക് കമ്പനികൾക്ക് വേണ്ടി റിമോട്ട് ആയി ജോലി ചെയ്യാനും, ആ സാങ്കേതികവിദ്യ നാട്ടിൽ നടപ്പിലാക്കാനും അവസരം ഒരുക്കും
- നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണമായി എല്ലാ ദിവസവും കുടിവെള്ളം ലഭ്യമാകുന്ന വിധത്തിൽ വാട്ടർ അതോറിറ്റി കുടിവെള്ള വിതരണ ശൃംഖല വിപുലീകരിച്ച് കാര്യക്ഷമമാക്കും
- കോക്കനട്ട് മ്യൂസിയം
- റൈസ് മ്യൂസിയം
- അഗ്രോ ഇൻക്യുബേഷൻ സെൻ്റർ
- കൊരുമ്പുശ്ശേരിയിൽ അഗ്രോ പാർക്ക്
- ഷൺമുഖം കനാലിൽ സ്ഥിരം പുളികെട്ട് നിർമ്മാണം
- താണിശ്ശേരി കെ.എൽഡിസി ബണ്ട് പുനരുദ്ധാരണം
- ഇരിങ്ങാലക്കുട വാട്ടർ പ്രോജക്ട് നവീകരണം
- കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ്
- കല്ലട-ഹരിപുരം ലിഫ്റ്റ് ഇറിഗേഷൻ
- പെരുവല്ലിപ്പാടം- പെരുന്തോട് വീതി കൂട്ടി സംരക്ഷണം
- കരുവന്നൂർ പുഴ ഇല്ലിക്കൽ പ്രദേശം സംരക്ഷണം
- മുനയം റെഗുലേറ്റർ കം ബ്രിഡ്ജ്
- കെഎൽഡിസി കനാൽ - ഷണ്മുഖം കനാൽ സംയോജനം
- അവുണ്ടര്‍ച്ചാൽ നിർമ്മാണം,
- കെ എൽ ഡി സി കനാൽ ഷണ്മുഖം റോഡ് അഭിവൃദ്ധിപ്പെടുത്തൽ
- കൂത്തുമാക്കൽ ഷട്ടർ നിർമ്മാണം
9. ബഹുതല ഗതാഗത സംവിധാനം (Multi-Modal Mobility)
- കനോലി കനാൽ വീതി കൂട്ടി സംസ്ഥാനജലപാതയിൽ ഉൾപ്പെടുത്തി വാട്ടർ മെട്രോ
- കെഎൽഡിസി കനാൽ - ഷണ്മുഖം കനാൽ പ്രദേശത്തെ താമസക്കാരുടെ സംരക്ഷണം ഉറപ്പാക്കിയുള്ള സംയോജനം
- കെ.എസ്.ആർ.ടി.സി സ്മാർട്ട് ബസ് സ്റ്റാൻഡ്: നിലവിലുള്ള ബസ് സ്റ്റാൻഡ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തി, വാട്ടർ മെട്രോ സ്റ്റേഷനിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും കണക്റ്റിവിറ്റി ബസ്സുകൾ (ഫീഡർ ബസ്സുകൾ)
- ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റ് നവീകരണം, പുതിയ ബസ്ബെ നിർമ്മാണം
- ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ചുറ്റുമതിലും അടിസ്ഥാന സൗകര്യ വികസനവും
- കൂടുതൽ കെഎസ്ആർടിസി കണക്ടിവിറ്റി
- തൃശ്ശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ രാത്രികാല KSRTC സർവ്വീസുകള്‍
10. പാരമ്പര്യേതര ഊര്‍ജ്ജസംരക്ഷണം
- ഇരിങ്ങാലക്കുടയെ ഒരു ഇലക്ട്രിക് വാഹന സൗഹൃദ നഗരമാക്കും
- കാർബൺ ന്യൂട്രൽ ഇരിങ്ങാലക്കുട
- കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കോടതി സമുച്ചയം എന്നിവിടങ്ങളിൽ സൗരോർജ്ജ ഇ-വെഹിക്കിൾ പോയിന്റുകൾ
- വീടുകളിലും പൊതുസ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ലാഭിക്കാനും അധികം വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകി വരുമാനം ഉണ്ടാക്കാനും പുരപ്പുറ സൗരോർജ്ജ പദ്ധതി (Rooftop Solar Mission) വ്യാപിപ്പിക്കും
- സർക്കാർ പദ്ധതികൾ വഴി വീടുകളിൽ സോളാർ സ്ഥാപിക്കാൻ സാങ്കേതിക സഹായവും സബ്സിഡി വിവരങ്ങളും ലഭ്യമാക്കുന്ന ഒരു സോളാർ ഹെൽപ്പ് ഡെസ്ക്
- മണ്ഡലത്തിലെ എല്ലാ ഗ്രാമീണ റോഡുകളിലും ഇതിനകം സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ ഘട്ടം ഘട്ടമായി സോളാർ പാനലുകളുമായി ബന്ധിപ്പിച്ച് സ്മാർട്ട് സ്ട്രീറ്റ് ലൈറ്റുകൾ
11. ഹരിത കെട്ടിടനയം (Green Building Policy)
- പുതിയതായി നിർമ്മിക്കുന്ന വലിയ വാണിജ്യ കെട്ടിടങ്ങൾക്കും വീടുകൾക്കും സോളാർ പാനലുകൾ, മഴവെള്ള സംഭരണം എന്നിവ പ്രോത്സാഹിപ്പിക്കും
- കുടിവെള്ള പദ്ധതികൾക്കായി വൻതുക ചെലവാക്കുമ്പോൾ തന്നെ ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ വീടുകളിൽ റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് പ്രോത്സാഹിപ്പിക്കും
12. സ്മാർട്ട് വേസ്റ്റ് മാനേജ്‌മെന്റ് (Smart Waste Management)
- മാലിന്യ നിർമ്മാർജ്ജനത്തിൽ കൂടുതൽ ആധുനികമായ വേസ്റ്റ്-ടു-എനർജി (Waste-to-Energy) മാതൃകകൾ
- വീടുകളിൽ ബയോ-ഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് മുൻഗണന. ഇതുവഴി പാചകവാതക ചെലവ് കുറയ്ക്കാനും മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനും സംവിധാനം
13. ഡിജിറ്റൽ ഗവേണൻസ് (Digital Governance)
- “ഇരിഞ്ഞാല്‍ഡക്കാരന്‍’ വെബ് & മൊബൈല്‍ ആപ്പ് https://Irinjaldakkaran.in: ഇരിങ്ങാലക്കുടയിലെ പൌരന്‍മാര്‍ക്കായി സര്‍ക്കാര്‍ സേവനങ്ങൾ, പച്ചക്കുട കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം, ടൂറിസം വിവരങ്ങൾ, പരാതികള്‍, നിവേദനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങി ഇരിഞ്ഞാലക്കുടയുടെ സമഗ്രമേഖലകളെയും ബന്ധിപ്പിക്കുന്ന സിറ്റിസണ്‍ ആപ്പ്
14. വ്യവസായം
- ഇരിങ്ങാലക്കുടയുടെ തനിമ നിലനിർത്തിക്കൊണ്ട്, പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ചെറുകിട ഐടി പാർക്കുകൾ
- സ്വകാര്യ പങ്കാളിത്തത്തോടെ വ്യവസായ എസ്റ്റേറ്റുകൾ, കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ
- കല്ലേറ്റുങ്കരയിൽ സ്ഥലം ഏറ്റെടുത്ത് ഇൻഫ്രാ പാർക്ക് നിർമ്മാണം